ഞരങ്ങി നീങ്ങുന്ന ബസ്സില്‍ ഇരിക്കുമ്പോഴും വാസു പിറുപിറുക്കുകയായിരുന്നു. " ഹും, നാലരയ്ക്കാ ട്രെയിന്‍, ഇപ്പൊ നാല് മണി". താനിറങ്ങേണ്ട സ്റ്റോപ്പ് എത്തുന്നവരെ അയാളോരോന്നു പറഞ്ഞു കൊണ്ടിരുന്നു. സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് കണ്ടക്ടര്‍ തനിക്ക് ബാക്കി അമ്പത് രൂപ തരാനുള്ളത് അയാള്‍ ഓര്‍ത്തത്. ബാങ്ക് ജീവനക്കാരനെങ്കിലും വളരെ തുച്ചമായ ശമ്പളം മാത്രമേ അയാള്‍ക് ലഭിച്ചിരുന്നുള്ളു. അതിനാല്‍ തന്നെ അമ്പത് അയാള്‍ക് വലിയൊരു സംഖ്യ തന്നെയായിരുന്നു. വളരെ ധൃതിപ്പെട്ടു അയാള്‍ ആ വിവരം കണ്ടക്ടര്‍ ഓട് പറഞ്ഞു. ബസ്സില്‍ നിന്നിറങ്ങുന്ന ഒരു യുവധിയെ ചൂണ്ടിക്കാണിച്ച് , ഒരു നൂറു രൂപ വാസുവിന് കൊടുത്തിട്ട് അയാള്‍ വാസുവിനോട് പറഞ്ഞു: ദാ അവള്‍ക്കും കൊടുക്കാനുണ്ട് അമ്പത്, രണ്ടാളും ചില്ലറയാക്കി എടുത്തോളു.' വാസുവിന് മറ്റെന്തെലും പറയാനാകുന്നതിനു മുന്‍പ് ബസ് പോയിക്കഴിഞ്ഞിരുന്നു.
അപ്പോഴാണ് വാസു ആ സ്ത്രീയെ ശ്രദ്ധിച്ചത്. ഉന്തിയ വയറും വിളറിയ മുഖവും കണ്ടപ്പോള്‍ തന്നെ അവളോടൊന്നും ഉരിയാടാതെ അയാള്‍ ചില്ലറക്ക് വേണ്ടി നെട്ടോട്ടമോടി. നോട്ടു ചില്ലറയാക്കാന്‍ വേണ്ടി അയാള്‍ പല കടകളിലും കയറിയിറങ്ങി. ചില്ലറ കിട്ടാതെ മടങ്ങി വന്നപ്പോള്‍ അയാള്‍ കണ്ടത് ക്ഷീണത്താല്‍ തളര്‍ന്നിരിക്കുന്ന യുവതിയെയാണ്. മറ്റെല്ലാത്തിനും മുന്‍പ് അവളെ ആശുപത്രിയിലെത്തിക്കണമെന്നു അയാള്‍ക് തോന്നി. അവളെ അടുത്തുള്ള ഓട്ടോറിക്ഷയില്‍ കയറ്റുമ്പോള്‍ അയാള്‍ അമര്‍ഷത്തോടെ വാച്ചിലേക്ക് ഒന്ന് നോക്കി. സമയം നാലര. അങ്ങകലെ ട്രെയിനിന്റെ ചൂളം വിളി അയാളുടെ കാതില്‍ മുഴങ്ങിക്കൊണ്ടിരുന്നു.
ആശുപത്രിയിലെ ഉടനെതന്നെ അവളെ operation theatre ലേക്ക് മാറ്റി. "രോഗിയുടെ ആരാ നിങ്ങള്‍?" എന്നാ നേഴ്സ്ന്റെ ചോദ്യം കേട്ടപ്പോള്‍ അയാള്‍ ഒന്ന് പകക്കാതിരുന്നില്ല. 'ഭര്‍ത്താവ്' എന്ന് പറയാനാണ് അയാള്‍ക് തോന്നിയത്. എകാന്തനായപ്പോള്‍, അറ്റകൈക്ക് ഉപ്പു തേക്കാത്ത പ്രേകൃതക്കാരിയായ തന്റെ ഭാര്യയെയും താന്‍ വരുന്നതും കാത്ത് പടിപ്പുരയില്‍ നില്‍കുന്ന മകനെയും അയാള്‍ ഓര്‍ത്തു.
മണിക്കൂറുകള്‍ക് ശേഷം ഒരു ചോരക്കുഞ്ഞുമായി ഒരു നേഴ്സ് അയാളുടെ അടുക്കലേക്ക് വന്നു. അല്‍പ നേരത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു: "ഞങ്ങള്‍ പരമാവധി ശ്രമിച്ചു, പക്ഷെ..... ദാ കുഞ്ഞിനെ തിരിച്ചുകിട്ടി, ആണ്കുട്ടിയാ. അയാളുടെ കരങ്ങള്‍ യാന്ത്രികമെന്നവണ്ണം ഏറ്റുവാങ്ങി. തേങ്ങുന്ന ആ കുഞ്ഞിനേയും നൂറുരൂപ നോട്ടിനെയും അയാള്‍ ഒരു വട്ടം കൂടി നോക്കി. ആ കുഞ്ഞിന്റെ കരച്ചിലിനോട് അയാളുടെ കണ്ണ് നീര്‍ ചേരുന്നത് ദൂരെ നിന്നും ആ നേഴ്സ് കാണുന്നുണ്ടായിരുന്നു.
ടി ഫാത്തിമ സഫാന
7B
GMUPS
കരുവന്‍പോയില്‍
This entry was posted
on Sunday, April 18, 2010
at 8:20 PM
and is filed under
മിനിക്കഥകള്‍
. You can follow any responses to this entry through the
comments feed
.
Pages
Categories
Archives
-
▼
2010
(24)
- ► 04/25 - 05/02 (3)
-
▼
04/18 - 04/25
(21)
- വിരലുകളുടെ ഭാഷ
- മാപ്പിളപ്പാട്ട് : പെണ്ണെ നീയെന്‍ ..............
- മാപ്പിളപ്പാട്ട് : ഖല്‍ബാണ് കുളിരാണ്.......
- മാപ്പിളപ്പാട്ട് : ഓര്‍മയില്‍ എന്നും....
- മാപ്പിളപ്പാട്ട് : എന്ത് ചന്തമാണ് പെണ്ണെ
- മാപ്പിളപ്പാട്ട് : മഴവില്ലേ .....
- മാപ്പിളപ്പാട്ട് : സലിം ആബിദ് താജുദീന്
- മാപ്പിളപ്പാട്ട് : മനസ്സിലുണ്ടൊരു പെണ്ണ്
- മാപ്പിളപ്പാട്ട് : ഞാന്‍ കെട്ടിയ പെണ്ണ്
- ഉലകം ചുറ്റും ചായക്കടക്കാരന്
- BIKE ALTERATIONS
- ഹൈ!! സുപ്രീം!
- കാര്‍ട്ടൂണ്‍
- മാപ്പിളപ്പാട്ട് അറബിക്
- മംഗ്ലീഷ്
- I am A Malayali
- ബൈജു : പാരഡി
- Asianet film Award : Malayalam Comedy Skit
- മലയാളം കോമഡി : മഴ പെയ്യുന്നു മണ്ഡലം കൊട്ടുന്നു
- വിധിയുടെ വികൃതികള്‍
- നേരം പോക്ക്