വിരലുകളുടെ ഭാഷ  

Posted by Jane in

               വിരലുകള്‍ കൊണ്ടും സംസാരിക്കാം. ഡാ.... നിന്നോട് ഞാന്‍ പറഞ്ഞിട്ടില്ലേ?........... ഇങ്ങനെ ചൂടാവുമ്പോള്‍ കൈയും കെട്ടിനിന്നു ആരും സംസാരിക്കാറില്ലല്ലോ. വിരലുകള്‍ നാമറിയാതെ ചൂണ്ടിപ്പോകും. 'കലക്കിയെടാ മോനെ....' എന്ന് പറയുമ്പോള്‍ ആംഗ്യം ഇങ്ങേനെയാവില്ല. 
               നമ്മുടെ മനസ്സാണ് കൈകളുടെ ചലനങ്ങളിലൂടെ പുറത്തു വരുന്നത്. കൈകളുടെയും കൈ വിരലുകളുടെയും ചലനങ്ങളും അവയുടെ പൊരുളും അറിഞ്ഞു പ്രവര്‍ത്തിച്ചാല്‍ പല കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന്, നിങ്ങള്‍ ഇന്റര്‍വ്യുവിനു പോയി. കൈ വിരക്കുന്നതും വിയര്‍കുന്നതും വസ്ത്രത്തില്‍ തെരുതെരെ പിടിക്കുന്നതും നിങ്ങളുടെ ആത്മാവിശ്വാസമില്ലായ്മ വെളിച്ചത് കൊണ്ട് വരും. കൈകളുടെ സ്വാഭാവിക ചലനം ആത്മവിശ്വാസത്തിന് തെളിവാകും. ഇതാ ചില ആംഗ്യവിശേഷങ്ങള്‍.

പിടിച്ചു നില്കുന്നത്
           ആവശ്യമില്ലെങ്കില്‍ പോലും പിടിച്ചു നില്‍കുന്നത് സുരക്ഷിധബോധതിന്റെ അഭാവമോ ആശയക്കുഴപ്പമോ വ്യക്തമാക്കും.നിങ്ങള്‍ ആത്മവിശ്വാസത്തിന് വേണ്ടി താങ്ങി നില്കുന്നത് മേശയുടെ വക്കുകളിലോ കസേരകൈയിലോ മടിയില്‍ വെച്ച സ്യുട്ട് കൈസിലോ പേപ്പര്‍ വൈറ്റിലോ അത് പോലുള്ള മറ്റെന്തു വസ്തുക്കളിലോ ആവാം. പക്ഷെ, നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തിയിലുള്ള ധൈര്യക്കുറവ് അത് പ്രകടമാക്കും. 
                 ഫയല്‍  നെഞ്ഞോടെ അമര്‍ത്തി പ്പിടിച്ചു നില്‍കുന്നത് സുരക്ഷിതത്വബോധം നല്‍കുമെങ്കിലും നിങ്ങളുടെ സുരക്ഷിധത്വബോധമില്ലായ്മയെഴാണ് അത് കാണിക്കുന്നത്.
കൈപ്പത്തികള്‍ കൂട്ടിപ്പിടിക്കല്‍
                  നിങ്ങള്‍ക്ക് മുന്നിലിരിക്കുന്ന ആള്‍ കൈപ്പത്തികള്‍ കൂട്ടിപിടിചാണോ ഇരിക്കുന്നത്? സന്ദര്‍ഭങ്ങള്‍കനുസരിച്ചു പലവിധത്തിലുള്ള അര്‍ഥങ്ങള്‍ ആരോപിക്കാവുന്ന ആംഗ്യം ആണിത്.
                  കൂട്ടിപിടിച്ച കൈപ്പത്തികള്‍ നിശ്ചയധാര്‍ദ്യത്തിന്റെ ലക്ഷണമാണ്. വിരലുകള്‍ പരസ്പരം കോര്‍ത്ത്‌കൊണ്ടോ  അല്ലാതയോ ആവാമിത്. 
                ദേഷ്യം, നിരാശ പലവിധ കാരണങ്ങള്‍ കൊണ്ടുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങള്‍  തുടങ്ങിയവയുടെ സൂചനയായും ആളുകള്‍ കൈപ്പത്തികള്‍ കൂട്ടിപിടിക്കാറുണ്ട്. ഇത് നാല് അവസ്തകലിലാണ് കാണാറുള്ളത്‌. മുഖത്തിന്‌ മുന്നില്‍, അല്പം താഴെ, മേശപ്പുറത്ത്, മടിയില്‍.......... മുഖത്തിന്‌ മുന്നിലാവുമ്പോള്‍ പ്രതികൂല മനോഭാവം കൂടും. കൂട്ടിപ്പിടിച്ച കൈപ്പത്തിയുടെ സ്ഥാനം താഴും തോറും പ്രതികൂല മനോഭാവത്തിന്റെ അളവ് കുറയും. 
            മനോഭാവത്തിനു മാറ്റം വരുത്താനും അവരെ അനുനയിപ്പിക്കാനും വഴിയുണ്ട്. കൈപ്പത്തികളുടെ അവസ്ഥ മാറുമ്പോള്‍ തന്നെ അവരുടെ മനസ്സിനും മാറ്റം വരും. കൈകളില്‍ ഒരു പേനയോ അത് പോലുള്ള ഏതെങ്കിലും വസ്തുവോ കൊടുത്തു കൈകള്‍ വിടര്‍താവുന്നതാണ്. ഇങ്ങനെ കൈകള്‍കൊപ്പം അവരുടെ മനസ്സും തുറക്കാം.
കൈകള്‍ കൂട്ടിപ്പിഴിയാല്‍. 
നിങ്ങള്‍ ഇരു കൈപ്പത്തികളും ചേര്‍ത്ത് സാമാന്യം ശക്തിയായി ഉരുമ്മുകയോ വിരലുകള്‍ തമ്മില്‍ ഞെരിക്കുകയോ ചെയ്യാറുണ്ടോ? എങ്കില്‍ ഉറപ്പ്, നിങ്ങളുടെ മനസ്സ് സങ്കര്‍ഷഭാരിതമാണ്‌. 
                   അശുഭകരമായ എന്തോ പ്രതീക്ഷിക്കുന്നതിന്റെയും മാനസിക സങ്കര്‍ഷതിന്റെയും തെളിവാണ് ഇതൊക്കെ. കൈകള്‍ കൂട്ടിപ്പിടിക്കുന്നത് മാനസിക സങ്കര്‍ഷം വര്‍ധിക്കുന്ന മുറക്ക് കൂട്ടി തിരുമ്മല്‍ ആയി മാറും. 
കൈപ്പത്തികള്‍ ഉരസല്‍.
               തിരുമ്മല്‍ പോലെ ശക്തമല്ലാത്ത വിധത്തില്‍ കൈപ്പത്തികള്‍ പരസ്പരം ഉരസുന്നത് ഉടന്‍ സംഭവിക്കാനിടയുള്ള സന്തോഷകരമായ കാര്യത്തെ സൂചിപ്പിക്കുന്നു. ചിലയാളുകള്‍ എന്തെങ്കിലും പ്രവര്ത്തിയിലെക്ക് പ്രവേശിക്കുന്നതിന് മുന്‍പേ കൈകള്‍ കഴുകുന്നത് പോലെ സാവധാനം ഉരസുന്നതും ഉഴിയുന്നതും കാണാം. ഇത് പ്രവര്തിയിലെക്കുള്ള അവരുടെ ആത്മാര്‍ഥമായ താല്പര്യത്തിന്റെ സൂചനയാണ്. വിയര്‍കുന്ന കൈകള്‍ ഇടയ്കിടെ തുടയ്കുന്നത് ആതാവിശ്വാസക്കുരവിന്റെ ലക്ഷണമായി കണക്കാക്കുന്നു.
മുഷ്ടി ചുരുട്ടല്‍
പുരുഷന്മാരില്‍ സാധാരണമായും സ്ത്രീകളില്‍ അപുര്‍വമായും കാണുന്ന ചെഷ്ടയണിത്. നിശ്ചയധാര്‍ദ്യതെയോ ദേഷ്യതെയോ ശത്രുതാ മനോഭാവതെയോ കാണിക്കുന്നു. 
         അത് പോലെ തന്നെ ആവേശതിന്റെയോ വികാരതള്ളളിന്റെയോ സൂചനയുമാവാം. സാധാരണ സംഭാഷനത്തിനിടയില്‍ അറിയാതെ പോലും മുഷ്ടി സൌഹൃദത്തിനു വിലങ്ങു തടിയാവാന്‍ സാധ്യതയുണ്ട്. 
പെരുവിരല്‍ ആംഗ്യം. 
 പെരുവിരല്‍ കൊണ്ടുള്ള എതാംഗ്യങ്ങളും അഹങ്കാരമാനെന്നെ ആളുകള്‍ കണക്കാക്കൂ. പ്രത്യേകിച്ചും പെരുവിരല്‍ ബെല്‍റ്റില്‍ കോര്‍ത്ത്‌ വെച്ചുള്ള നില്പ്. 
പോക്കറ്റില്‍ കയ്യിട്ടു നില്പ്  
 ഇടപഴകുന്നത് ആരോടായാലും പോക്കെറ്റില്‍ കൈ ഇട്ടു സംസാരം കര്‍ശനമായും ഉപേക്ഷിക്കണം. മുതിര്‍ന്നവരുമായും പദവിയില്‍ ഉയര്‍ന്നവരുമായും സംസാരിക്കുമ്പോള്‍ ഈ സ്വഭാവം അവരില്‍ കടുത്ത അസ്വസ്ഥത ഉണ്ടാക്കും
   
    
     

This entry was posted on Thursday, April 22, 2010 at 12:46 AM and is filed under . You can follow any responses to this entry through the comments feed .

0 അഭിപ്രായ(ങ്ങള്‍)

Post a Comment